×
22 November 2026
0

സുകൃതങ്ങളുടെ കരിയർ ഗൈഡൻസ്

വെറുമൊരു പറച്ചിലല്ല ഗൈഡിങ്; ആളെ അറിഞ്ഞുകൊണ്ടുള്ള സംസാരമാണ്. ആ സംസാരം ഒരു ജീവിതത്തെ നന്മയിലേക്ക് നയിക്കുമ്പോഴാണ് അത് സുകൃതമാകുന്നത്.

പറയുന്നതെല്ലാം ഗൈഡൻസല്ല; പറയാതെ മനസ്സിലാക്കുന്നതിലും ഗൈഡൻസുണ്ട്!

ഒരു കുട്ടി മുന്നിലിരുന്ന് ചോദിക്കുകയാണ്.

“സാർ, എനിക്ക് എന്താകാൻ പറ്റും?”

നമ്മുടെ കൈയിൽ ഉത്തരങ്ങളുണ്ട്. ഒരുപാട് ഉത്തരങ്ങൾ.

ഡോക്ടറാകാം, എൻജിനീയറാകാം, അധ്യാപകനാകാം, സിവിൽ സർവീസിൽ പോകാം, ഗവേഷകനാകാം, സംരംഭകനാകാം. പുതിയ കാലമാണല്ലോ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, റോബോട്ടിക്സ്, ബയോടെക്നോളജി എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത അവസരങ്ങൾ.

പക്ഷേ, ആ കുട്ടിയുടെ ചോദ്യത്തിനുള്ള ഉത്തരം ഇതൊന്നുമായിരിക്കണമെന്നില്ല.

കാരണം, ആ കുട്ടി ചോദിച്ചത് എന്താകാൻ പറ്റുമെന്നാണ്. എന്നാൽ അവന്റെ മനസ്സിൽ ഉണ്ടായിരുന്നത് മറ്റൊരു ചോദ്യമായിരിക്കാം.

“എന്നെക്കൊണ്ട് എന്തെങ്കിലും സാധിക്കുമോ?”

അതായിരിക്കാം അവന്റെ യഥാർത്ഥ ആശങ്ക.

അവന്റെ മുഖത്ത് ആത്മവിശ്വാസക്കുറവുണ്ടാകാം. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാകാം. പഠനത്തിൽ പിന്നാക്കം പോയതിന്റെ അപകർഷതാബോധമുണ്ടാകാം. കൂട്ടുകാരൊക്കെ നല്ല മാർക്കോടെ മുന്നോട്ടുപോകുമ്പോൾ താൻ മാത്രം പിന്നിലായിപ്പോകുമോ എന്ന ഭയമുണ്ടാകാം.

ചിലപ്പോൾ അവന് ഒരു കോഴ്സിനെക്കുറിച്ചും അറിയേണ്ടതുണ്ടാവില്ല. ആരെങ്കിലും ഒരാൾ തന്നെ ........

സുകൃതങ്ങളുടെ കരിയർ ഗൈഡൻസ് — പുസ്തക പതിപ്പ്.pdf

Article By: Mujeebulla K.M
CIGI Career Team
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query