×
01 October 2026
0

വെളിച്ചം പകരുന്ന വിളക്കാകാൻ നമുക്ക് ആയിക്കൂടെ?

(ഇത് കുറച്ച് ദീർഘമായ ലേഖനമാണ്, മനസിരുത്തി വായിക്കണം)

വഴി ചോദിക്കുന്നവനോട് വെറുതെ കൈ ചൂണ്ടി "ദാ, അങ്ങോട്ട് പൊയ്ക്കോ" എന്ന് പറയുന്ന ഒരു ചൂണ്ടുപലകയും, ആ വഴിയിലൂടെ മുമ്പ് സഞ്ചരിച്ച് അവിടുത്തെ കുഴികളും വളവുകളും തണലുകളും കൃത്യമായി അറിഞ്ഞ്, ചോദിക്കുന്നവന്റെ കാലിലെ ചെരുപ്പിന്റെ ബലവും അവന്റെ നടത്തത്തിന്റെ വേഗതയും മനസ്സിലാക്കി കൂടെ നടക്കുന്ന ഒരു സഹയാത്രികനും തമ്മിൽ വലിയ വ്യത്യാസമുണ്ട്. നമ്മുടെ നാട്ടിൽ ഇന്ന് ചൂണ്ടുപലകകൾക്ക് ഒരു പഞ്ഞവുമില്ല. പത്താം ക്ലാസ്സോ പ്ലസ് ടുവോ ഡിഗ്രിയോ കഴിഞ്ഞു നിൽക്കുന്ന ഒരു കുട്ടിയുടെ മുന്നിലേക്ക് ഉപദേശങ്ങളുടെ കെട്ടുകളുമായി വരുന്ന നാട്ടുകാരും ബന്ധുക്കളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും എല്ലാം ഓരോ ചൂണ്ടുപലകകളാണ്. എന്നാൽ സ്വയം ആരെന്ന് തിരിച്ചറിഞ്ഞ്, തന്റെ മുന്നിൽ നിൽക്കുന്ന മനുഷ്യന്റെ ഉള്ളിലെ പ്രകാശമെന്തെന്ന് കണ്ടെത്തി, അവനെ അവന്റെതായ ആകാശത്തേക്ക് പറക്കാൻ പഠിപ്പിക്കുന്നവനാണ് യഥാർത്ഥ ഗൈഡ് അഥവാ വഴികാട്ടി.

നമ്മൾ ജീവിക്കുന്നത് വിവരങ്ങളുടെ ഒരു മഹാപ്രളയത്തിലാണ്. വിരൽത്തുമ്പിൽ ഗൂഗിളും ചാറ്റ് ജിപിടിയും ഉള്ളപ്പോൾ വിവരങ്ങൾ (Information) കിട്ടാൻ ആർക്കും ആരുടെയും സഹായം വേണ്ട. പക്ഷേ, ഇത്രയധികം വിവരങ്ങൾ കയ്യിലുണ്ടായിട്ടും എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചുനിൽക്കുന്ന ഒരു തലമുറയെയാണ് നാം ഇന്ന് കാണുന്നത്. വിവരങ്ങൾ പെരുകുകയും തിരിച്ചറിവുകൾ (Wisdom) കുറയുകയും ചെയ്ത ഈ കാലഘട്ടത്തിലാണ് വിശുദ്ധ ഖുർആൻ മുന്നോട്ടുവെക്കുന്ന 'വഴികാട്ടൽ' അഥവാ 'ഹിദായത്ത്' എന്ന ആശയത്തിന് മുമ്പെന്നത്തേക്കാളും പ്രസക്തിയേറുന്നത്. ഖുർആൻ മനുഷ്യന്റെ ആത്മീയ ലോകത്തിന് മാത്രമുള്ള ഒരു ഗ്രന്ഥമല്ല; മറിച്ച് മനുഷ്യന്റെ മനസ്സിനെയും അവന്റെ അഭിരുചികളെയും ഭൂമിയിലെ അവന്റെ ദൗത്യത്തെയും ഇഴകീറി പരിശോധിക്കുന്ന എക്കാലത്തെയും വലിയൊരു ലൈഫ് മാനുവൽ.......


Velicham_Pakarunna_Vilakku.pdf



Article By: Mujeebulla K.M
CIGI Career Team
 



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query