×
15 July 2026
0

ബ്രാൻഡിംഗ്:

ഒരു ഉൽപ്പന്നത്തിനോ സേവനത്തിനോ കമ്പനിക്കോവേണ്ടി

ഉടലെടുക്കുന്ന വ്യതിരിക്തമായ ഐഡന്റിറ്റി സൃഷ്ടിക്കുന്ന ഈ പ്രക്രിയയാണ് ബ്രാൻഡിംഗ്

ചോക്ലേറ്റ് ആണെങ്കിൽകാഡ്ബറി, പാൽആണെങ്കിൽ മിൽമ, പാദരക്ഷകൾ ബാറ്റ, ഷർട്ട് ലൂയിസ്ഫിലിപ്പ് ഇങ്ങനെ ഒന്നുതന്നെസ്ഥിരം ഉപയോഗിക്കാൻ തോന്നുകയുംഇതിൽ നിന്ന് ഒന്ന്മാറ്റി പിടിച്ചാൽ ഒരു തൃപ്തിക്കുറവ്, ആത്മവിശ്വാസംഇല്ലായ്മ അനുഭവിക്കുന്നവരാണ് നമ്മിൽപലരും. തുടർച്ചയായിഒരേ ഉൽപ്പന്നം തന്നെഉപയോഗിക്കാൻ തോന്നുക, വേറെ ഏത്പകരം ഉൽപ്പന്നത്തിലും താൽപര്യംകുറയുകയും സംതൃപ്തിയും മനസ്സുഖവുംകിട്ടാതിരിക്കുക, എന്നഒരു വികാരം ഒരുഉൽപ്പന്നത്തിനോട് തോന്നാറുണ്ടോ? ഉപഭോക്താക്കളുടെ മനസ്സിൽ ഒരുഉൽപ്പന്നത്തിനോ സേവനത്തിനോ കമ്പനിക്കോവേണ്ടി ഉടലെടുക്കുന്ന വ്യതിരിക്തമായഐഡന്റിറ്റി സൃഷ്ടിക്കുന്ന ഈപ്രക്രിയയാണ് ബ്രാൻഡിംഗ്. ഒരു ഉൽപ്പന്നത്തെനമ്മൾ എങ്ങനെ കാണുന്നുവെന്നും അതുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നും ബ്രാൻഡിങ്ങിലൂടെ രൂപപ്പെട്ടു വരുന്നു. മറ്റു വസ്തുക്കളിൽനിന്ന് ഒന്നിനെ ബ്രാൻഡിംഗ് വേറിട്ടതുംമികവുറ്റതും ആക്കുന്നു. ഉപഭോക്താക്കളുടെ ശ്രദ്ധയുംവിശ്വാസവും പിടിച്ചുപറ്റുന്നതിൽ ബ്രാൻഡിങ്ങിന്ഉള്ള സ്വാധീനം ചെറുതല്ല. ഇതിലൂടെ ഉപഭോക്താവ്വീണ്ടും വീണ്ടും ഒരേഉൽപ്പന്നത്തിന്റെ തന്നെഉപയോഗത്തിൽ ഏർപ്പെടുന്നു. ഇത് ഒരുഉൽപ്പന്നത്തെ വേഗത്തിൽ തിരിച്ചറിയാനും, ഓർമ്മിക്കാനും, ഉപഭോക്താവിനെസഹായിക്കുന്നു. ഉപഭോക്താവിന്ഉൽപ്പന്നവുമായി ആത്മവിശ്വാസവും വൈകാരികബന്ധവും സൃഷ്ടിക്കുന്നു. ബ്രാൻഡിംഗ്

നിലനിർത്താനായി ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാരം, മൂല്യം, സവിശേഷ ഗുണങ്ങൾഎന്നിവ ഉൽപാദകർ

ഉറപ്പുവരുത്തേണ്ടതാണ്. ഇതിലൂടെ ഉൽപ്പന്നത്തിന് ഉയർന്ന വിലനേടാനും ഉൽപാദകന് സാധ്യമാകുന്നു. നിരന്തരമായകമ്പോള ഗവേഷണത്തിലൂടെയും തന്ത്രങ്ങളിലൂടെയും ആയിരിക്കും ബ്രാൻഡിംഗ്എന്ന പ്രക്രിയ കടന്നുപോയിക്കൊണ്ടിരിക്കുക. നിർദ്ദിഷ്ട ഉപഭോക്താക്കളെലക്ഷ്യം വെച്ചുകൊണ്ട് വിപണിയിലെസമാന ഉൽപ്പന്നങ്ങളെ ആഴത്തിൽഅറിയുകയും, തന്റെഉൽപ്പന്നങ്ങൾക്ക് വ്യത്യസ്തമായസവിശേഷതകൾ ഉണ്ടെന്ന് തെളിയിക്കുകയും, ഉറപ്പുവരുത്തുകയും ചെയ്യലാണ് ബ്രാൻഡിങ്ങിന്റെ പ്രധാന ദൗത്യം.ലോഗോകൾ, ടാഗ്ലൈനുകൾ, (അടിക്കുറിപ്പുകൾ), ദൃശ്യ ആവിഷ്കാരങ്ങൾ, ശബ്ദസന്ദേശങ്ങൾ, വെബ്സൈറ്റുകൾ, പരസ്യങ്ങൾ, പാക്കേജിങ്, സോഷ്യൽ മീഡിയ, ഇവയെല്ലാം ബ്രാൻഡിംഗ്അനുഭവത്തിന്റെ വിവിധ ഭാഗങ്ങളാണ്. ഇതിന്റെ എല്ലാംപിന്നിൽ ബ്രാൻഡ് മാനേജരാണ്. ബ്രാൻഡ് രൂപപ്പെടുത്തുന്നതിലും, വികസിപ്പിക്കുന്നതിലും, അവർനിർണായക പങ്കുവഹിക്കുന്നു. എതിരാളികളെനിരീക്ഷിക്കുകയും, മാർക്കറ്റ്ട്രെൻഡുകൾ നിരന്തരം വിശകലനംചെയ്യുകയും, ചെയ്യുന്നബ്രാൻഡ് മാനേജർമാർ വെല്ലുവിളികളെതരണം ചെയ്തു വിപണിപിടിച്ചടക്കാൻ അവരുടെ ഉൽപ്പന്നങ്ങളെയും ഉൽപാദകരെയുംപ്രാപ്തരാക്കുന്നു. മത്സരാധിഷ്ഠിതവിപണികളിൽ നിന്ന് ബിസിനസുകളെവേറിട്ട് നിർത്തുകയും, തനതായ ഐഡന്റിറ്റികൾരൂപപ്പെടുത്തിയെടുക്കുകയും ചെയ്യുകയാണ്ബ്രാന്റ് മാനേജറുടെ കർത്തവ്യം. ഫലപ്രദമായി കൈകാര്യംചെയ്യപ്പെടുന്ന ശക്തമായ ബ്രാൻഡ്ഒരു കമ്പനിയുടെ മൊത്തത്തിലുള്ള മൂല്യത്തിൽ ഗണ്യമായസംഭാവന നൽകുകയും മികച്ചപ്രതിഭകളെ ആകർഷിക്കാനും നിക്ഷേപകരുടെആത്മവിശ്വാസം വർധിപ്പിക്കാനും ആഗോളവിപുലീകരണ ശ്രമങ്ങൾ സുഗമമാക്കാനുംസഹായിക്കുന്നു.

ബ്രാൻഡ് മാനേജർ എന്നജോലി:

ഒരു കമ്പനിയുടെഉൽപ്പന്നത്തിന്റെ\സേവനത്തിന്റെപ്രതിച്ഛായയും അത് ഉപയോഗ്താക്കൾഎങ്ങിനെ സ്വീകരിക്കുന്നു എന്നതിനെസ്വാധീനിക്കുന്ന മാർക്കറ്റിംഗ്പ്രവർത്തനങ്ങൾക്ക് മേൽനോട്ടംവഹിക്കുകയോ അനുയോജ്യമായ രീതിയിൽഇടപെടൽ നടത്തുകയോ ആണ് ഒരുബ്രാൻഡ് മാനേജരുടെ കർത്തവ്യം. വിപണി ഗവേഷണം, ഉൽപ്പന്ന വിശകലനം, മാർക്കറ്റിംഗ് ക്യാമ്പയിനുകൾതയ്യാറാക്കുക എന്നിവയാണ് പ്രധാനചുമതലകൾ. ക്രിയാത്മക ചിന്തയും, വിമർശനാത്മകവും വിശകലനപരവുമായമനോഭാവം, തന്ത്രപരമായ കൃത്യനിർവഹണം, സമയനിഷ്ടയുംക്രമീകരണവും, ആശയവിനിമയശേഷി, എന്നിവ ഒരുബ്രാൻഡ് മാനേജർക്ക് ഉണ്ടായിരിക്കേണ്ട സവിശേഷ ഗുണങ്ങൾആണ്.

വിദ്യാഭ്യാസ യോഗ്യതയും നൈപുണികളും:

ഒരു അംഗീകൃതബിരുദമാണ് അടിസ്ഥാനയോഗ്യതയായി പൊതുവേപരിഗണിക്കുന്നത്. കൊമേഴ്സ്വിഷയങ്ങളിലോ, കമ്മ്യൂണിക്കേഷൻ, ജേർണലിസം, മാർക്കറ്റിംഗ്, ഇംഗ്ലീഷ് എന്നീവിഷയങ്ങളിലോ ഉള്ള ബിരുദംഅഭികാമ്യം. ബിരുദത്തിനു ശേഷംഎം ബി എഇൽ സ്പെഷ്യലൈസേഷനുകളായോ, ഡിപ്ലോമകളായോ ബ്രാൻഡ്‌മാനേജ്മെന്റ് പഠിക്കാം. ഡിജിറ്റൽ മാർക്കറ്റിംഗ്മേഖലയിലെ പ്രാവീണ്യം ഉപകരിക്കും.ഈ ഡിജിറ്റൽ യുഗത്തിൽഇത് അത്യാവശ്യമാണ്.

സെർച്ച് എൻജിൻഒപ്ടിമൈസേഷൻ സെർച്ച് എൻജിൻഒപ്ടിമൈസേഷൻ, സോഷ്യൽ മീഡിയഅൽഗൊരിതങ്ങൾ, ഗൂഗിൾ അനലിറ്റിക്സ്, ഹബ്ബ് സ്പോട്ട്,ഫെയ്സ്ബുക്ക് ആഡ്സ് മാനേജർതുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ പ്രാവീണ്യംനേടിയിരിക്കണം.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകൾ, എസ് പിജെയിൻ സ്കൂൾ ഓഫ്ഗ്ലോബൽ മാനേജ്മെന്റ്, എഫ്എ ഡി ഇന്റർനാഷണൽ,ലൈഫ്‌സ്‌റ്റൈൽ

& ലക്ശ്വറി മാനേജ്‌മെന്റ്ഇൻസ്റ്റിറ്റ്യൂട്ട്, പേൾഅക്കാദമി, അതേന സ്കൂൾഓഫ് മാനേജ്മെന്റ്, ഐഎസ് ബി ഹൈദരാബാദ്,ഇന്റർനാഷണൽ കോളേജ് ഓഫ്ഫിനാൻഷ്യൽ പ്ലാനിങ് എന്നിവിടങ്ങളിൽ കോഴ്സ് പഠിക്കാവുന്നതാണ്.

.

Article By: Ramla Beevi C K 
Career Counselor CIGI



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

For career counseling and other Appointments - Book Now

Whatsapp or call us for any query