×
20 Apr 2024
10:00 am - 01:00 pm
CIGI Campus

Mega Assessment Programme @ CIGI

സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ സെന്റര്‍ ഫോര്‍ ലേര്‍ണിംഗ് ഡിപ്പാര്‍ട്‌മെന്റിന് കീഴില്‍ സൗജന്യ നിരക്കില്‍ അസ്സെസ്സ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കന്നു. 6 നും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടി ഈ മാസം   ഏപ്രില്‍ 20 ന് ചേവായൂര്‍ സിജി ക്യാമ്പസ്സില്‍ വെച്ചാണ് പരിപാടി നടത്തുന്നത്. 

കുട്ടികളുടെ പഠനം, പെരുമാറ്റം, മാനസിക-വൈകാരിക, വികസന സവിശേഷതകള്‍ എന്നിവയെ കുറിച്ച് സമഗ്രമായ അറിവ് ലഭ്യമാക്കുക എന്നതാണ് ഈ പ്രോഗ്രാം കൊണ്ട് ലക്ഷ്യമാക്കുന്നത്. പരിചയ സമ്പന്നരായ ടീം നടത്തുന്ന പ്രത്യേക അസ്സെസ്സ്‌മെന്റിലൂടെ രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ കഴിവുകള്‍, വെല്ലുവിളികള്‍, വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ എന്നിവയെ കുറിച്ച ധാരണയും മാര്‍ഗനിര്‍ദേശവും ലഭ്യമാക്കുകയും ചെയ്യുന്നു.

2024 ഏപ്രില്‍ 20ന് നടക്കുന്ന  അസ്സെസ്സ്‌മെന്റ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ഫോം ഉപയോഗപ്പെടുത്താവുന്നതാണ്.
https://forms.gle/T6stjqtZqYFQHfiBA

കൂടുതല്‍ വിവരങ്ങള്‍ക്ക് : 8086663009



Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

+91 80866 64008
+91 80866 62004

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017