×
13 April 2024
0

OBC നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്നതിനുള്ള പ്ര​ധാ​ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ:

💧അ​പേക്ഷ​ക​രു​ടെ മാതാ​പി​താ​ക്ക​ൾ ഉദ്യോഗസ്​​ഥരാ​ണെ​ങ്കി​ൽ അ​വ​ർ കേ​ന്ദ്ര/​സം​സ്​​ഥാ​ന സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ നേ​രി​ട്ട്​ പ്ര​വേ​ശി​ച്ച പ​ദ​വി​യാ​ണ്​ പ​രി​ഗ​ണി​ക്കു​ക. ക്ലാസ്​ ഒ​ന്ന്, ര​ണ്ട്, ഗ്രൂ​പ്​​ എ, ​ബി പ​ദ​വി​ക​ളി​ൽ നേരി​ട്ട്​ നി​യ​മ​നം ലഭിച്ചവ​ർ ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

💧ക്ലാ​സ്​ ര​ണ്ട്​/ ഗ്രൂ​പ്​​ ബി​യി​ൽ നേ​രി​ട്ട്​ പ്രവേ​ശി​ച്ച്​ 35ാം വ​യ​സ്സി​ലോ അ​തി​ന്​ മു​മ്പോ ​ക്ലാ​സ്​ ഒ​ന്ന്​/​ഗ്രൂ​പ്​​ എ​യി​ലേ​ക്ക്​ പ്ര​വേ​ശി​ച്ചവ​രും ക്രീ​മി​ലെ​യ​ർ പ​രി​ധി​യി​ൽ​പെ​ടു​ന്നു. എ​ന്നാ​ൽ, ക്ലാ​സ്​ മൂ​ന്ന്​/ ഗ്രൂ​പ്​​ സി​യി​ലോ ക്ലാ​സ്​ നാ​ല്​/ ഗ്രൂ​പ്​​ ഡി​യി​ലോ ജോ​ലി​യി​ൽ ​പ്ര​വേ​ശി​ച്ച്​ 35ാം വ​യ​സ്സി​ലോ അ​തി​ന്​ മു​മ്പോ ക്ലാ​സ്​ ഒ​ന്ന്​/​ഗ്രൂ​പ്​​ എ​യി​ലേ​ക്ക്​ പ്ര​വേ​ശി​ച്ച​വ​ർ ക്രീ​മി​ലെ​യ​ർ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നി​ല്ല.

💧ക്ലാ​സ്​ ര​ണ്ട്​/ ഗ്രൂ​പ്​​ ബി ​പ​ദ​വി​ക​ളി​ലാ​ണെ​ങ്കി​ൽ മാ​താ​പി​താ​ക്ക​ൾ രണ്ടു​പേ​രും അ​പ്ര​കാ​രം നി​യ​മി​ക്ക​പ്പെ​ട്ട​വ​രാ​ക​ണം.

💧മാ​താ​പി​താ​ക്ക​ൾ ര​ണ്ടു​ പേ​രും നേ​രി​ട്ട്​ ക്ലാ​സ്​ ഒ​ന്ന്​/​ഗ്രൂ​പ്​​ എ ​വി​ഭാ​ഗ​ത്തി​ൽ വ​രു​ക​യും ഇ​വ​രി​ൽ ര​ണ്ടു​പേ​രും മ​ര​ണ​പ്പെ​ടു​ക​യോ സർവിസിൽ തു​ട​രാ​ൻ പ​റ്റാ​തെ സ്​​ഥി​ര അം​ഗ​വൈ​ക​ല്യം സം​ഭ​വി​ക്കു​ക​യോ ചെ​യ്​​ത​വ​ർ ക്രീ​മി​ലെ​യ​ർ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടി​ല്ല.

💧ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ൽ​ പെ​ടു​ന്ന സ്​​ത്രീ ക്ലാ​സ്​ ഒ​ന്ന്​ ഓഫി​സ​റെ വി​വാ​ഹം ക​ഴി​ച്ചാ​ലും ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ത്തി​ൽ​ പെ​ടി​ല്ല.

💧മു​ക​ളി​ൽ പ​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ജീ​വ​ന​ക്കാ​രോ, ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ളോ വി​ര​മി​ച്ച ശേ​ഷം മ​രി​ക്കു​ക​യോ/​സ്​​ഥി​ര അം​ഗ​വൈ​ക​ല്യം സം​ഭ​വി​ക്കു​ക​യോ ചെ​യ്​​താ​ലും അ​വ​രു​ടെ മ​ക്ക​ൾ സം​വ​ര​ണ ആ​നു​കൂ​ല്യ​ത്തി​ന്​​ അ​ർ​ഹ​ര​ല്ലാ​ത്ത​വ​രും ക്രീ​മി​ലെ​യ​ർ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രു​മാ​ണ്.

💧ക്രീ​മി​ലെ​യ​ർ പ​രി​ധി​യി​ൽ​പെ​ടു​ന്ന​വ​ർ സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ച്ചാ​ലും മ​രി​ച്ചാ​ലും അ​വ​രു​ടെ മ​ക്ക​ൾ സം​വ​ര​ണ​ത്തി​ന്​ അ​ർ​ഹ​ര​ല്ലാ​ത്ത​വ​രും ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ത്തി​ൽ തു​ട​രു​ന്ന​വ​രു​മാ​യി​രി​ക്കും.

💧കൃ​ഷി​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം ക്രീ​മി​ലെ​യ​ർ പ​രി​ധി​ക്ക്​ പ​രി​ഗ​ണി​ക്കി​ല്ല. 
ഇ​വ​ർ​ക്ക്​ (കാ​പ്പി, റ​ബ​ർ, ​തേ​യി​ല തോ​ട്ട​ങ്ങ​ൾ ഒ​ഴി​കെ) കൈ​വ​ശ ഭൂ​മി​യു​ടെ വി​സ്​​തൃ​തി​യാ​ണ്​ മാ​ന​ദ​ണ്ഡം.
ക​ർ​ഷ​ക​ർ​ക്ക്​ സ്വ​ന്ത​മാ​യി അ​ഞ്ച്​ ഹെ​ക്​​ട​റോ കൂ​ടു​ത​ലോ ഭൂ​മി​യു​ണ്ടെ​ങ്കി​ൽ ക്രീ​മി​ലെ​യ​ർ പ​രി​ധി​യി​ൽ
ഉ​ൾ​പ്പെ​ടും. ഭൂ​പ​രി​ധി നി​യ​മ​പ്ര​കാ​ര​മു​ള്ള വി​സ്​​തൃ​തി​യാ​ണ്​ മാ​ന​ദ​ണ്ഡം. ശ​മ്പ​ളം, കൃ​ഷി​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം ഇ​വ ത​മ്മി​ൽ കൂ​ട്ടി എ​ട്ട്​ ല​ക്ഷ​ത്തി​ന്​ മു​ക​ളി​ൽ വ​രു​മാ​ന​മു​ള്ള​താ​യി ക​ണ്ട്​ നോ​ൺ​ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ഷേ​ധി​ക്കാ​ൻ പാ​ടി​ല്ല. അ​പേ​ക്ഷ​ക​ൻ്റെ മാ​താ​പി​താ​ക്ക​ളു​ടെ ശ​മ്പ​ള വ​രു​മാ​ന​വും കാ​ർ​ഷി​ക വ​രു​മാ​ന​വും വെ​വ്വേ​റെ എ​ട്ട്​ ല​ക്ഷ​ത്തി​ൽ അ​ധി​ക​മാ​യാ​ലും മ​റ്റു​ത​ര​ത്തി​ലു​ള്ള (ബി​സി​ന​സ്, വാ​ട​ക) വ​രു​മാ​നം എ​ട്ട്​ ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​യി​രു​ന്നാ​ൽ സം​വ​ര​ണ​ത്തി​​ൻ്റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തും അവർക്ക് നോ​ൺ​ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കാവുന്നതുമാണ്.

💧വാ​ർ​ഷി​ക വ​രു​മാ​നം ക​ണ​ക്കാ​ക്കേ​ണ്ട​ത്​ അ​ഭി​ഭാ​ഷ​ക​ർ, ചാ​ർ​ട്ടേഡ്​ അ​ക്കൗ​ണ്ട​ൻ​റു​മാ​ർ, സിനി​മാ താ​ര​ങ്ങ​ൾ, കായി​ക താ​ര​ങ്ങ​ൾ, സാ​ഹി​ത്യ​കാ​ര​ന്മാ​ർ, ബി​സി​ന​സ്, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ, ന​ഗ​ര​പ​രി​ധി​ക്ക​ക​ത്ത്​ ​വ​സ്​​തു​വും കെ​ട്ടി​ട​വും വ​ഴി വ​രു​മാ​ന​മു​ള്ള​വ​ർ എന്നിവരുടേതാ​ണ്. അ​ത്ത​ര​ത്തി​ലു​ള്ള വ​രു​മാ​നം തു​ട​ർ​ച്ച​യാ​യ മൂ​ന്ന്​ വ​ർ​ഷം ഉ​ണ്ടാ​യി​രി​ക്കു​ക​യും വേ​ണം.

സ്വ​ന്തം സ​മു​ദാ​യ​ത്തി​​ൻ്റെ കു​ല​ത്തൊ​ഴി​ൽ ചെ​യ്​​ത്​ ജീ​വി​ക്കു​ന്ന പി​ന്നാ​ക്ക ജാ​തി​യി​ൽ​പെ​ട്ട ഒ​രാ​ൾ എ​ത്ര വ​രു​മാ​നം ഉ​ള്ള​യാ​ളാ​ണെ​ങ്കി​ലും ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്നി​ല്ല. 
പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​യാ​ൾ നി​ര​ക്ഷ​ര​നാ​ണെ​ങ്കി​ൽ (നാ​ലാം ക്ലാ​സ്​ പാ​സാ​കാ​ത്ത​വ​ർ) അ​യാ​ളും ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ത്തി​ൽ വ​രി​ല്ല.

സാ​മൂ​ഹി​ക​മാ​യും വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന സ​മു​ദാ​യ​ങ്ങ​ൾ എ​ന്ന പേ​രി​ൽ ത​യാ​റാ​ക്കി​യ എ​സ്.​ഇ.​ബി.​സി പ​ട്ടി​ക​യി​ൽ​പെ​ട്ട സ​മു​ദാ​യ​ങ്ങ​ൾ​ക്കാ​ണ്​ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സം​വ​ര​ണ​വും ആ​നു​കൂ​ല്യ​വും ന​ൽ​കി​വ​രു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ സം​വ​ര​ണം അ​നു​വ​ദി​ക്കു​ന്ന​ത്​ വ​രു​മാ​ന​ത്തി​​ൻ്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​; 
ക്രീ​മി​ലെ​യ​ർ മാ​ന​ദ​ണ്ഡ​ത്തി​​ൻ്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ അ​ല്ല. ഇ​തി​ന്​ വരു​മാ​നം ക​ണ​ക്കാ​ക്കു​മ്പോ ശ​മ്പ​ളം, കാ​ർ​ഷി​ക വ​രു​മാ​നം എ​ന്നി​വ അ​ട​ക്ക​മു​ള്ള വ​രു​മാ​ന​ങ്ങ​ൾ ക​ണ​ക്കാ​ക്കും. 

എ​ന്നാ​ൽ, സം​സ്​​ഥാ​ന​ത്തെ പ്ര​ഫ​ഷ​ന​ൽ ഡി​ഗ്രി കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്​ പി​ന്നാ​ക്ക സ​മു​ദാ​യ സം​വ​ര​ണ​ത്തി​ന്​ ക്രീ​മി​ലെ​യ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ടി​സ്​​ഥാ​ന​മാ​ക്കാ​ൻ 2015 ജ​നു​വ​രി ഒ​ന്നി​ലെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ വ്യ​വ​സ്​​ഥ ചെ​യ്യു​ന്നുണ്ട്. ഇ​തു​പ്ര​കാ​രം എ​സ്.​ഇ.​ബി.​സി സ​മു​ദാ​യ​ങ്ങ​ളി​ലെ ക്രീ​മി​ലെ​യ​ർ (മേ​ൽ​ത​ട്ട്) വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ പ്രാ​ഫ​ഷ​ന​ൽ ഡി​ഗ്രി കോ​ഴ്​​സു​ക​ൾ​ക്കു​ള്ള സം​വ​ര​ണ​ത്തി​ന്​ അ​ർ​ഹ​ര​ല്ല.

കൂടുതലറിയാൻ:
ക്രീമിലെയർ – പിന്നാക്ക വിഭാഗ വികസന വകുപ്പ് (kerala.gov.in)

Article By: Mujeebulla K.M
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017