×
13 April 2024
0

നിം സെറ്റ് 2024: ഏപ്രിൽ 20 വരെ അപേക്ഷിക്കാം.

രാജ്യത്തെ വിവിധ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) കളിലെയും ഐ.ഐ.ഐ.ടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി) ഭോപ്പാലിലെയും മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ) പ്രോഗ്രാം  പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷയായ എൻ.ഐ.ടി.എം.സി.എ .കോമൺ എൻട്രൻസ് ടെസ്റ്റ് (NIMCET) 2024 ന് അപേക്ഷ ക്ഷണിച്ചു. 

സ്ഥാപനങ്ങൾ:

അഗർത്തല, അലഹബാദ്, ഭോപാൽ,ജംഷെഡ്പൂർ,കുരുക്ഷേത്ര, റായ്പൂർ, സൂറത്ക്കൽ, തിരുച്ചിറപ്പള്ളി, വാറംഗൽ ,പാറ്റ്ന എന്നീ എൻ.ഐ.ടികളിലും ഐ.ഐ.ഐ.ടി ഭോപ്പാലിലുമാണ് പ്രവേശനം. ഐടി മേഖലകളിൽ നിരവധി ജോലിസാധ്യത കൾ വാഗ്ദാനം ചെയ്യുന്ന എം.സി.എ ,  മൂന്ന് വർഷ പ്രോഗ്രാമാണ്. വാറങ്കൽ,ജംഷഡ്പൂർ എൻ.ഐ.ടികളിൽ രണ്ടുവർഷം വിജയകരമായി പൂർത്തിയാക്കി പോസ്റ്റ് ഗ്രാജ്വേറ്റ് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് യോഗ്യത നേടി  എക്സിറ്റ് ചെയ്യാനുള്ള അവസരമുണ്ട്.
കുരുക്ഷേത്ര എൻ.ഐ.ടിയിൽ സ്വാശ്രയ രീതിയിലാണ് പ്രോഗ്രാം നടത്തുന്നത്.

യോഗ്യത:

മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച് കുറഞ്ഞത് മൂന്ന് വർഷം ദൈർഘ്യമുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അല്ലെങ്കിൽ ബി.ഇ/ബി.ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ 60 ശതമാനം മാർക്ക് / 6.5 സി.ജി.പി.എ നേടിയിരിക്കണം. പട്ടിക /ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം / 6.0 സി.ജി.പി.എ മതി. ഇത്തവണ യോഗ്യതാ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. അംഗീകൃത ഓപ്പൺ യൂണിവേഴ്സിറ്റികളിലെ ബിരുദധാരികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.

പരീക്ഷ: 

ജൂൺ 8 (ശനി) ഉച്ചക്ക് 2 മുതൽ 4 വരെയാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. മാത്തമാറ്റിക്സ് (50 ചോദ്യങ്ങൾ), അനലിറ്റിക്കൽ എബിലിറ്റി & ലോജിക്കൽ റീസണിങ് (40), കമ്പ്യൂട്ടർ അവയർനെസ് (20), ജനറൽ ഇംഗ്ലീഷ് (10) എന്നിവയിൽ നിന്നാണ് ചോദ്യങ്ങൾ. ആകെ 1000 മാർക്ക്. തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കുണ്ട്. പരീക്ഷയിൽ മാത്തമാറ്റിക്സിലോ മൊത്തത്തിലോ പൂജ്യം മാർക്കോ നെഗറ്റീവ് മാർക്കോ  നേടുന്നവരെ റാങ്കിംഗിനായി പരിഗണിക്കുകയില്ല.

അപേക്ഷ:

 www.nimcet.in വഴി ഏപ്രിൽ 20  വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷ അർപ്പിക്കാം.2500 രൂപയാണ് ഫീസ്. പിന്നാക്ക/ഭിന്നശേഷി വിഭാഗങ്ങൾക്ക് 1250 രൂപ മതി.ഏപ്രിൽ 24 മുതൽ 26 വരെ അപേക്ഷയിലെ വിവരങ്ങൾ എഡിറ്റ് ചെയ്യാൻ അവസരമുണ്ടാകും. മെയ്  28 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. കോഴിക്കോടടക്കം 31 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.ജൂൺ 25 ന് ഫലം പ്രതീക്ഷിക്കാം. റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ച വിദ്യാർത്ഥികൾ ജൂൺ 29 മുതൽ ജൂലൈ 5 വരെ നടക്കുന്ന കൗൺസിലിംഗ് പ്രക്രിയയിൽ പങ്കെടുത്ത് ഓപ്ഷനുകൾ  നൽകേണ്ടതാണ്.സ്ഥാപനങ്ങളിൽ നേരിട്ട് അപേക്ഷ നൽകേണ്ടതില്ല. വിശദവിവരങ്ങൾ ഇൻഫർമേഷൻ ബ്രോഷറിൽ ലഭ്യമാണ്.

An Article By Anver Muttancheri
CIGI Career Team



Comments (0)

Write a Comment

Thank you for showing an interest in CIGI. You can reach out to us through multiple ways

Whatsapp or call us for any query

Visit us at

https://goo.gl/maps/wzt6ep5ZxTkiei8k9 Golf Link Rd, Chevayur, Kozhikode, Kerala 673017