- Services
- Individual
- Cigi-differential aptitude test (c-dat)
- Differential Aptitude Test (C-DAT)

Differential Aptitude Test (C-DAT)
എന്താണ് അഭിരുചി?
ഒരു കുട്ടിക്ക് ജന്മസിദ്ധമായി ലഭിച്ച കഴിവുകളെ ആണ് നമ്മൾ അഭിരുചി എന്ന് വിശേഷിപ്പിക്കാറ്.ഒരു കഴിവുമില്ലാതെ ആരും ലോകത്ത് ജനിക്കുന്നില്ല എന്നാൽ തനിക്ക് ഏറ്റവും നന്നായി ഉപയോഗിക്കാൻ കഴിയുന്ന കഴിവുകളെ തിരിച്ചറിഞ്ഞു പ്രവർത്തിക്കുക എന്നതാണ് പ്രധാനം. പഠന രംഗത്തും പഠ്യേതര രംഗത്തും മികച്ച വിജയം നേടിയെടുക്കാൻ കുട്ടിയുടെ അഭിരുചി കണ്ടെത്തിയാൽ നിസ്സംശയം സാധിക്കും. ഉന്നത വിദ്യാഭ്യാസത്തിന് ഏതു കോഴ്സും തിരഞ്ഞെടുക്കുന്നത് അഭിരുചിക്കനുസൃതമാണെങ്കിൽ വലിയ ജീവിത വിജയം നേടാൻ സാധിക്കും.
എങ്ങിനെ അഭിരുചി കണ്ടെത്താം?
ലോകത്ത് പരീക്ഷിച്ചു വിജയിച്ച അനേകം അഭിരുചി നിർണയപരീക്ഷകളുണ്ട് എന്നാൽ പാശ്ചാത്യ നാടുകളുടെ സാഹചര്യത്തിൽ നിർമിച്ച ഇത്തരം ടെസ്റ്റുകൾ നമ്മുടെ നാടിന്നനുയോജ്യമാവാൻ ബുദ്ധിമുട്ടാണ്. അത് കൊണ്ട് തന്നെ ഇന്ത്യൻ സാഹചര്യങ്ങൾ മനസ്സിലാക്കി തയ്യാറാക്കിയ അഭിരുചി നിർണയ പരീക്ഷകൾക്കാണ് നമ്മൾ പ്രഥമ പരിഗണന നൽകേണ്ടത്. സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ നൽകുന്ന C - DAT അതിനൊരു ഉദാഹരണം ആണ്.
CIGI DIFFERENTIAL APTITUDE TEST (C- DAT)
സിജി, കരിയർ ഗൈഡൻസ് രംഗത്തും വിദ്യാഭ്യാസ രംഗത്ത് കുട്ടികൾക്ക് ഉന്നത വിജയം കൈവരിക്കാൻ ഉതകുന്ന പരിപാടികളും ഗവേഷണങ്ങളും നടത്തുന്ന ഇന്ത്യയിലെ പ്രമുഖ സന്നദ്ധ സംഘമാണ് (NGO ). സിജിയുടെ ഗവേഷക വിഭാഗം തയ്യാറാക്കി പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് കൃത്യമായ ദിശാ ബോധം നൽകിയ അഭിരുചി നിർണയ പരീക്ഷയാണ് C -DAT . ഹൈസ്കൂൾ/ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്പെടുന്ന ടെസ്റ്റ് പൂർണമായും ഓൺലൈൻ ആയിട്ടാണ് സംഘടിപ്പിക്കുന്നത്.
C-DAT റിസൾട്ടിന്റെയ് അടിസ്ഥാനത്തിൽ സിജിയുടെ വിദഗ്ധരായ കരിയർ കൗൺസിലർമാർ നൽകുന്ന വ്യക്തിഗത ഗൈഡൻസിൽ കുട്ടിയുടെ അഭിരുചിയും താല്പര്യങ്ങളും ഭൗതിക സാഹചര്യങ്ങളും വിലയിരുത്തി വ്യക്തമായ കരിയർ പ്ലാൻ തയ്യറാക്കാൻ ഈ ടെസ്റ്റ് ഏറെ സഹായിക്കും. ഉന്നത വിദ്യാഭ്യാസത്തിന് നമ്മൾ തെരഞ്ഞെടുക്കേണ്ട കോഴ്സ് , സ്ഥാപനം ,അഡ്മിഷൻ നേടാനുമുള്ള വഴികൾ എന്നിവയെല്ലാം ടെസ്റ്റ് കഴിഞ്ഞുള്ള കൗൺസിലിംഗിലൂടെ വിശദീകരിക്കുന്നതാണ്.
ഇരുപത് മിനിറ്റ് വീതം ദൈർഘ്യമുള്ള അഞ്ച് ടെസ്റ്റുകളും പതിനഞ്ചും പത്തും മിനുറ്റുകളുള്ള ഓരോ ടെസ്റ്റുകളും ഉൾപ്പെടുന്നതാണ് C-DAT . പഠിച്ചു തയ്യാറെടുത്തു എഴുതേണ്ട പരീക്ഷയല്ലിത് മറിച് ചോദ്യങ്ങൾ കാണുമ്പോൾ കുട്ടികൾക്ക് മനസ്സിലാവുന്ന കാര്യങ്ങൾ മാത്രം എഴുതേണ്ട ഒന്നാണിത്.
CIGI DAT: Test Components
Verbal Reasoning
വാക്കുകളിൽ അവതരിപ്പിക്കുന്ന വിവരങ്ങൾ മനസ്സിലാക്കാനും വിശകലനം ചെയ്യാനുമുള്ള കഴിവാണ് Verbal Reasoning. വാക്കുകളുടെ അർത്ഥം മനസ്സിലാക്കാനും വാക്കുകൾ തമ്മിലുള്ള ബന്ധം കാണാനും പറയുന്നതിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാനുമുള്ള കഴിവ് ഇതിൽ ഉൾപ്പെടുന്നു.
Abstract Reasoning
പദങ്ങൾഉപയോഗിക്കാതെ തന്നെ ചിത്രങ്ങളിലൂടെയും രൂപങ്ങളിലൂടെയുമാണ് ഇവിടെ യുക്തി ചിന്താശേഷി വിലയിരുത്തുന്നത് . ആശയങ്ങളെ ചെറിയ ഭാഗങ്ങളായി വിഭജിക്കുകയും അവ തമ്മിലുള്ള ബന്ധങ്ങൾ കാണുകയും പുതിയ ആശയങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നതാണ് ഇത്തരത്തിലുള്ള ചിന്താഗതി.
Mechanical Reasoning
പ്രശ്നങ്ങൾ പരിഹരിക്കാൻ അടിസ്ഥാന മെക്കാനിക്കൽ തത്വങ്ങൾ ഉപയോഗിക്കാനുള്ള കഴിവ്. ലളിതമായ യന്ത്രങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കുന്നതും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഈ അറിവ് പ്രയോഗിക്കാൻ കഴിയുന്നതും ഇതിൽ ഉൾപ്പെടുന്നു.
Numerical Reasoning
ഗണിതാഭിരുചി അളക്കാനും നൽകിയിട്ടുള്ള ഡാറ്റ വ്യാഖ്യാനിച്ച് നിഗമനങ്ങളിൽ എത്താനുള്ള പ്രാപ്തി പരിശോധിക്കാനുള്ള ടെസ്റ്റാണ് ന്യൂമറിക്കൽ റീസണിങ്.
Spatial Reasoning
ദ്വിമാന ചിത്രങ്ങളെയും രൂപങ്ങളെയും ത്രിമാനമായി സങ്കൽപ്പിക്കാനും വ്യാഖ്യാനിക്കാനുമുള്ള പ്രാപ്തി പരിശോധിക്കുന്നതാണ് സ്പേഷ്യൽ റീസണിങ് . എഞ്ചിനീയർമാർക്കും ആർക്കിടെക്റ്റുകൾക്കും ത്രിമാന വസ്തുക്കളിൽ പ്രവർത്തിക്കുന്ന ആർക്കും ഇത് ഒരു നിർണായക വൈദഗ്ധ്യമാണ്.
Language Skill
യുക്തിസഹമായി ചിന്തിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും ഭാഷ ഉപയോഗിക്കാനുള്ള കഴിവാണ് ലാംഗ്വേജ് റീസണിംഗ് സ്കിൽ. പ്രശ്നങ്ങൾ പരിഹരിക്കാനും വിവരങ്ങൾ ഓർമ്മിക്കാനും ചിന്തകളും ആശയങ്ങളും പ്രകടിപ്പിക്കാനും ഭാഷ മനസ്സിലാക്കാനും ഉപയോഗിക്കാനുമുള്ള കഴിവ് ഇതിൽ ഉൾപ്പെടുന്നു.
ഓർക്കുക അഭിരുചി തിരിച്ചറിഞ്ഞു ഉപരിപഠന മേഖലകൾ തിരഞ്ഞെടുക്കുന്നത് കുട്ടികളുടെ ഭാവി ഭദ്രമാക്കാനും, കഴിവും താല്പര്യവുമില്ലാതെ കോഴ്സ് ചെയ്യുന്നതിലൂടെ ഉണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടങ്ങക്കും സമയനഷ്ടവും ഒഴിവാക്കാൻ ഈ ടെസ്റ്റ് ഏറെ ഉപകരിക്കും.
എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് പ്രത്യേക ഓഫർ.
2025 ൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ഓഫറോടെ സി-ഡാറ്റ് ചെയ്യാം.
ടെസ്റ്റിന് രജിസ്റ്റർ ചെയ്യുന്ന സമയത്ത് sslc999 എന്ന ഗ്രൂപ്പ് കോഡ് ഉപയോഗിച്ച് 1800 രൂപയുടെ ടെസ്റ്റ് 999 രൂപയ്ക്ക് ചെയ്യാവുന്നതാണ്.
ഈ ഓഫർ മാർച്ച് 1 മുതൽ ഏപ്രിൽ 30 വരെ മാത്രം.
For Registration Click Here
C-DAT Brochure Click Here
Ring us up to know more: +91 8086664001, +91 8086662004