
കായിക വിദ്യാഭ്യാസത്തിൽ താത്പര്യമുള്ളവർക്കായി സായി ഉണ്ട്
കായിക പഠനം കാലഘട്ടത്തിന്‍റെ ആവശ്യമെന്നതിലുപരി അന്താരഷ്ട്ര തലത്തില്‍ത്തന്നെ നിരവധി തൊഴിലവസരങ്ങള്‍ തുറന്നിടുന്ന ഒന്നാണ്. എല്ലാ ശാസ്ത്രശാഖകളോടും കിടപിടിക്കുന്നതും ഇഴപിരിഞ്ഞുകിടക്കുന്ന രീതിയിലുള്ള ഒരു വിഷയമാണ് കായികവിദ്യാഭ്യാസം. ശാസ്ത്ര വിഷയമായ ഫിസിക്സുമായി ബന്ധപ്പെട്ട് ബയോമെക്കാനിക്സ് , ഫിസിയോളജിയുമായി ബണ്ഡപ്പെട്ട് എക്സർസൈസ് ഫിസിയോളജി സ്പോർട്സ് സൈക്കോളജി, സ്പോർട്സ് സോഷ്യോളജി, സ്പോർട്സ് ബയോ കെമിസ്ട്രി , സ്പോർട്സ് മെഡിസിൻ, സ്പോർട്സ് മാനേജ്മെൻറ്റ്, സ്പോർട്സ് ഹിസ്റ്ററി ഇങ്ങനെ ഒട്ടനവധി ശാസ്ത്രവിഷയങ്ങൾ കായിക മേഖലയുമായി ബണ്ഡപ്പെട്ടുണ്ട്.
കായികസാക്ഷരത എന്ന മുദ്രാവാക്യം അന്താരാഷ്ട്രതലത്തിൽതന്നെ ഉയർന്നു കഴിഞ്ഞു. ഇന്ത്യയിൽ സെൻട്രൽ അഡ്വൈസറി ബോർഡ് ഓൺ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് ഈ ലക്ഷ്യത്തിലെത്തുവാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ച്കഴിഞ്ഞു. അതിന്റെ ഭാഗമായി സി ബി എസ് സി സ്കൂളുകളിലും കായികവിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കി . കേരളത്തിലും അതിനുള്ള നടപടികൾക്ക് തുടക്കമിട്ടു.
അതു കൊണ്ട് തന്നെ കായിക വിദ്യാഭ്യാസം മികച്ച ഒരു കരിയർ ആയി വരും കാലങ്ങളിൽ ഉയരുമെന്നതിനു പക്ഷാന്തരമില്ല.
ഇന്ത്യയിലെ വിവിധ സർവകലാശാലകളില്‍ ഇത് പാഠ്യ വിഷയമാണെങ്കിലും അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധേയമായ സ്ഥാപനമാണ് പട്യാലയിലെ നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ്
ബാംഗ്ലൂർ, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്ഥാപനത്തിന് സെന്‍ററുകളുണ്ട്.
ലഭ്യമായ കോഴ്സുകള്‍:
ഡിപ്ലോമ, പിജി ഡിപ്ലോമ, എം എസ് സി, സർട്ടിഫിക്കറ്റ് കോഴ്സുകള്‍ തുടങ്ങിയവയായി വ്യത്യസ്ത പ്രോഗ്രാമുകളുണ്ടിവിടെ.
1. ഡിപ്ലോമ ഇന്‍ സ്പോർട്സ് കോച്ചിങ്ങ്
(a) I. SAI NSNIS, Patiala
1.Athletics, 2.Basketball, 3.Boxing, 4.Cricket, 5.Cycling, 6.Fencing, 7.Football, 8.Gymnastics, 9.Handball, 10.Hockey, 11.Judo, 12.Table Tennis, 13.Swimming, 14.Volleyball, 15.Weightlifting, 16.Wrestling, 17.Wushu 18. Yoga
(b) II. SAI NSSC, Bangalore
1.Athletics, 2.Badminton, 3.Hockey, 4.Kabaddi, 5.Kho-Kho, 6.Softball, 7.Swimming, 8.Taekwondo, 9.Tennis, 10.Volleyball
(c) III. SAI NSEC, Kolkata
1. Archery, Athletics, 3.Boxing, 4.Cricket, 5.Football 6.Gymnastics
(d) IV. SAI LNCPE, Thiruvananthapuram
1. Rowing, Kayaking & Canoeing
എന്നിങ്ങനെയാണ് വിവിധ സെന്‍ററുകളിലെ ഡിപ്ലോമ കോഴ്സുകളുടെ വിവരം. 23 മുതല്‍ 35 വയസ്സ് വരെയാണ് പ്രായ പരിധി. പ്ലസ് ടു, ഡിഗ്രി എന്നിവയാണ് വിവിധ കോഴ്സുകള്‍ക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത. സ്പോർട്സ് ഇനങ്ങളിലുള്ള പ്രാവിണ്യം അവശ്യ ഘടകമാണ്.
2. MSc Sports Coaching
1. Athletics 2. Basketball 3. Football 4. Gymnastics 5. Hockey 6. Swimming 7. Volleyball 8. Weightlifting 9. Wrestling
എന്നീ വിഷയങ്ങളിലാണ് എം എസ് സി ഉള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയോ നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് പട്യാല അല്ലെങ്കില്‍ അതിന്‍റെ മറ്റ് സെന്‍ററുകളില്‍ നിന്ന് 60 ശതമാനത്തില്‍ കുറയാതെ മാർക്കോടെയുള്ള സ്പോർട്സ് കോച്ചിങ്ങിലുള്ള ഡിപ്ലോമയോ ആണ് യോഗ്യത. 45 വയസ്സാണ് പ്രായ പരിധി. 2 വർഷമാണ് കാലാവധി.
3. P G Diploma in Sports Medicine
എം ബി ബി എസ് കാർക്കാണ് ഈ രണ്ട് വർഷ കോഴ്സിലേക്ക് പ്രവേശനമുള്ളത്, 6 സീറ്റാണുള്ളത്. സ്റ്റൈപന്‍റ് ഉണ്ടായിരിക്കും.
4. Certificate Course in Sports Coaching
6 ആഴ്ച നീണ്ട് നില്‍ക്കുന്ന സട്ടിഫിക്കറ്റ് കോഴ്സുകള്‍ ഇവിടെ നടക്കാറുണ്ട്. സ്പോട്സുമായി ബന്ധപ്പെട്ട ആര്‍ക്കും ഈ കോഴ്സുകള്‍ക്ക് ചേരാം.
5. Skill Development Certificate Courses
18 വയസ്സ് മുതല്‍ 45 വയസ്സ് വരെയാണ് ഈ കോഴ്സിന് ആവശ്യമായ പ്രായ പരിധി.
ഇത് കൂടാതെ കായികാധ്യാപകർക്കുള്ള വിവിധ പരിശീലങ്ങളും ഇവിടെ നടക്കാറുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://nsnis.org കാണുക.
Article By: Mujeebulla K.M
CIGI Career Team