
പ്രായ പരിധിയില്ലാതെ എല്ലാവർക്കും ഗുണമേൻമയുള്ള വിദ്യാഭ്യാസം : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2025-26 പ്രവേശനത്തിനുള്ള നടപടികൾ ആരംഭിച്ചു
കേരളത്തിന്റെ സ്വന്തം ഓപ്പൺ യൂണിവേഴ്സിറ്റിയായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി (SGOU), 2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ജൂലൈ 1 മുതൽ ആരംഭിച്ചു.
സർവകലാശാലയുടെ ഔദ്യോഗിക പ്രവേശന പ്രോസ്പെക്ടസ് പുറത്തിറക്കി. പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ വഴി മാത്രമായിരിക്കും അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.
🗜️പ്രധാന അറിയിപ്പുകൾ:
വയസ്സുപരിധിയില്ല: വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കും ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും പ്രവേശനത്തിന് പ്രായപരിധിയില്ല എന്നതാണ് പ്രധാന സവിശേഷത.
ഇരട്ട ബിരുദ സൗകര്യം: യുജിസി മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് ഒരേ സമയം രണ്ട് ബിരുദ പ്രോഗ്രാമുകൾ ചെയ്യാൻ യൂണിവേഴ്സിറ്റി സൗകര്യം ഒരുക്കുന്നുണ്ട്. കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിലോ കോളേജുകളിലോ ഒരു സാധാരണ പ്രോഗ്രാമിന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഒരു പ്രോഗ്രാം ചെയ്യാനും തിരിച്ചും സാധിക്കും. ഇതിന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി.) നിർബന്ധമില്ല. ടി.സി. ഇല്ലാത്തവർ കാരണം വ്യക്തമാക്കിക്കൊണ്ട് ഒരു സത്യവാങ്മൂലം അപ്‌ലോഡ് ചെയ്യണം.
സാധാരണ ബിരുദത്തിന് തുല്യം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നൽകുന്ന ബിരുദങ്ങൾ മറ്റ് അംഗീകൃത സർവകലാശാലകളിലെ സാധാരണ ബിരുദങ്ങൾക്ക് തുല്യമാണ്. ഈ ബിരുദം ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് തടസ്സങ്ങളില്ലാതെ ഉപരിപഠനത്തിനോ പിഎസ്‌സി, യുപിഎസ്‌സി ഉൾപ്പെടെയുള്ള ജോലികൾക്കോ അപേക്ഷിക്കാവുന്നതാണ്.
🛟🛟കോഴ്‌സുകൾ:
സർവകലാശാല 31 യുജിസി-ഡിഇബി അംഗീകൃത അക്കാദമിക് പ്രോഗ്രാമുകളാണ് നിലവിൽ വാഗ്ദാനം ചെയ്യുന്നത്.
നാല് വർഷത്തെ യുജി ഓണേഴ്‌സ് പ്രോഗ്രാമുകൾ (6 എണ്ണം): മൂന്നാം വർഷം പുറത്തുകടക്കാനുള്ള ഓപ്ഷനോടുകൂടിയുള്ള ഈ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് യുജി ബിരുദം ലഭിക്കും.
- BBA (ഓണേഴ്‌സ്) (HR/മാർക്കറ്റിംഗ്/ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ്)
- B.Com (ഓണേഴ്‌സ്) (ഫിനാൻസ്/കോ-ഓപ്പറേഷൻ/ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ്)
- B.A. (ഓണേഴ്‌സ്) ഇംഗ്ലീഷ്
- B.A. (ഓണേഴ്‌സ്) മലയാളം
- B.A. (ഓണേഴ്‌സ്) ഹിസ്റ്ററി
- B.A. (ഓണേഴ്‌സ്) സോഷ്യോളജി
മൂന്ന് വർഷത്തെ യുജി ബിരുദ പ്രോഗ്രാമുകൾ (11 എണ്ണം):
- B.A. അഫ്‌സൽ-ഉൽ-ഉലമ
- B.A. അറബിക്
- B.A. ഹിന്ദി
- B.A. സംസ്‌കൃതം
- B.A. ഇക്കണോമിക്സ്
- B.A. നാനോ എന്റർപ്രണർഷിപ്പ്
- B.A. ഫിലോസഫി
- B.A. പൊളിറ്റിക്കൽ സയൻസ്
- B.A. സൈക്കോളജി
- BCA (ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്)
- BSc ഡാറ്റാ സയൻസ് & ഡാറ്റാ അനലിറ്റിക്സ്
രണ്ട് വർഷത്തെ പിജി പ്രോഗ്രാമുകൾ (14 എണ്ണം): എംബിഎ, എംസിഎ പ്രവേശനത്തിനുള്ള അറിയിപ്പ് പിന്നീട് പുറപ്പെടുവിക്കും.
- M.A. അറബിക്
- M.A. ഇംഗ്ലീഷ്
- M.A. ഹിന്ദി
- M.A. മലയാളം
- M.A. സംസ്‌കൃതം
- M.A. ഇക്കണോമിക്സ്
- M.A. ഹിസ്റ്ററി
- M.A. ഫിലോസഫി
- M.A. പൊളിറ്റിക്കൽ സയൻസ്
- M.A. പബ്ലിക് അഡ്മിനിസ്ട്രേഷൻ
- M.A. സോഷ്യോളജി
- M.Com (മാസ്റ്റർ ഓഫ് കൊമേഴ്‌സ്)
അഡ്മിഷൻ നടപടിക്രമങ്ങൾ:
- അപേക്ഷകർക്ക് ഒരു വ്യക്തിഗത ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നിർബന്ധമാണ്.
- യുജിസി നിയമങ്ങൾ അനുസരിച്ച് എല്ലാ അപേക്ഷകർക്കും ABC ID യും DEB ID യും നിർബന്ധമാണ്. Digilocker വഴിയോ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് വഴിയോ ഇത് നിർമ്മിക്കാവുന്നതാണ്.
- ഫീസ് ഓൺലൈൻ വഴി മാത്രമേ അടയ്ക്കാൻ സാധിക്കൂ.
⚓ഫീസ് വിവരങ്ങൾ:
- നാല് വർഷത്തെ യുജി ഓണേഴ്‌സ് പ്രോഗ്രാമുകൾ (BA (Hon.) /B.Com (Hon.)): ആദ്യ സെമസ്റ്റർ ഫീസ് ₹4530. തുടർ സെമസ്റ്ററുകളിൽ ₹2860.
- നാല് വർഷത്തെ യുജി ഓണേഴ്‌സ് പ്രോഗ്രാമുകൾ (BBA (Hon.)): ആദ്യ സെമസ്റ്റർ ഫീസ് ₹5330. തുടർ സെമസ്റ്ററുകളിൽ ₹3660.
- മൂന്ന് വർഷത്തെ യുജി ബിരുദ പ്രോഗ്രാമുകൾ (BA/B.Com): ആദ്യ സെമസ്റ്റർ ഫീസ് ₹4530. തുടർ സെമസ്റ്ററുകളിൽ ₹2860.
- മൂന്ന് വർഷത്തെ യുജി ബിരുദ പ്രോഗ്രാമുകൾ (BSc Data Science & Analytics): ആദ്യ സെമസ്റ്റർ ഫീസ് ₹29570. തുടർ സെമസ്റ്ററുകളിൽ ₹8000.
- മൂന്ന് വർഷത്തെ യുജി ബിരുദ പ്രോഗ്രാമുകൾ (BCA): ആദ്യ സെമസ്റ്റർ ഫീസ് ₹6330. തുടർ സെമസ്റ്ററുകളിൽ ₹4660.
- പിജി പ്രോഗ്രാമുകൾ (M.A/M.Com): ആദ്യ സെമസ്റ്റർ ഫീസ് ₹5270. തുടർ സെമസ്റ്ററുകളിൽ ₹3500.
- ലാബ് ഫീസ്: ലബോറട്ടറി പ്രാക്ടിക്കൽ/ട്രെയിനിംഗ് ഉള്ള കോഴ്സുകൾക്ക് അധിക ഫീസ് ബാധകമാണ്.
പരീക്ഷാ സമ്പ്രദായം:
എല്ലാ യുജി, പിജി പ്രോഗ്രാമുകളുടെയും മൂല്യനിർണയം തുടർച്ചയായ ഇന്റേണൽ ഇവാലുവേഷൻ (CIE), എൻഡ് സെമസ്റ്റർ പരീക്ഷ (ESE) എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും. CIE, ESE എന്നിവ യഥാക്രമം 30:70 അനുപാതത്തിലായിരിക്കും.
💥💥പ്രധാനപ്പെട്ട മറ്റ് വിവരങ്ങൾ:
ലേണർ സപ്പോർട്ട് സെന്ററുകൾ (LSCs): യൂണിവേഴ്സിറ്റിക്ക് കേരളത്തിലെ എല്ലാ ജില്ലകളിലുമായി 35 ലേണർ സപ്പോർട്ട് സെന്ററുകളുണ്ട്. ഇവിടെ കൗൺസിലിംഗ് സെഷനുകൾ നടക്കും. അപേക്ഷ സമർപ്പിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട ജില്ല തിരഞ്ഞെടുക്കാം.
സെമസ്റ്റർ സമ്പ്രദായം: എല്ലാ യുജി, പിജി പ്രോഗ്രാമുകളിലും ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ (CBCS) പാറ്റേൺ ആണ് പിന്തുടരുന്നത്.
ഫീസ് ഇളവ്: SC/ST/OBC-H വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് വഴി ഫീസ് ഇളവിന് അപേക്ഷിക്കാം. ഇവർക്ക് അഡ്മിഷൻ സമയത്ത് ട്യൂഷൻ ഫീസ് നൽകേണ്ടതില്ല, മറ്റ് ഫീസുകൾ മാത്രം അടച്ചാൽ മതി.
പ്രോഗ്രാം/കോഴ്‌സ് മാറ്റം: ആദ്യ സെമസ്റ്ററിൽ പ്രവേശനം നേടിയവർക്ക് 15 ദിവസത്തിനുള്ളിൽ പ്രോഗ്രാം മാറ്റാൻ അനുവാദമുണ്ട്.
ഫീസ് റീഫണ്ട്: അഡ്മിഷൻ നിഷേധിക്കപ്പെടുകയോ പിൻവലിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ യൂണിവേഴ്സിറ്റി നിയമങ്ങൾക്കനുസരിച്ച് ഫീസ് റീഫണ്ട് ലഭിക്കും.
ആന്റി-റാഗിംഗ്, ആന്റി-ഡ്രഗ്, ആന്റി-ഡൗറി ഡിക്ലറേഷൻ: പ്രവേശന സമയത്ത് വിദ്യാർത്ഥികൾ ആന്റി-റാഗിംഗ്, ആന്റി-ഡ്രഗ്, ആന്റി-ഡൗറി ഡിക്ലറേഷനുകൾ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ www.sgou.ac.in സന്ദർശിക്കുക.
Article By: Mujeebulla K.M
CIGI Career Team